മലയാളി അഭിമാനിക്കുന്ന കേരളത്തിൽ വീണ്ടും ദുരഭിമാന കൊലപാതകം: കോട്ടയത്തെ കെവിന് പിന്നാലെ കുഴൽമന്ദത്ത് കൊല്ലപ്പെട്ടത് പ്രണയിച്ച് വിവാഹം കഴിച്ച യുവാവ്: കൊല നടത്തിയത് ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന്

മലയാളി അഭിമാനിക്കുന്ന കേരളത്തിൽ വീണ്ടും ദുരഭിമാന കൊലപാതകം: കോട്ടയത്തെ കെവിന് പിന്നാലെ കുഴൽമന്ദത്ത് കൊല്ലപ്പെട്ടത് പ്രണയിച്ച് വിവാഹം കഴിച്ച യുവാവ്: കൊല നടത്തിയത് ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന്

തേർഡ് ഐ ബ്യൂറോ

കുഴല്‍മന്ദം: രണ്ടു വർഷം മുൻപ് കോട്ടയത്തു നിന്നും കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളിയതിൻ്റെ ഞെട്ടൽ മാറും മുൻപ് കേരളത്തിൽ മറ്റൊരു ദുരഭിമാന കൊലപാതകം കൂടി. പാലക്കാട് കുഴൽമന്ദത്താണ് അതിക്രൂരമായ കൊലപാതകം നടന്നത്. പ്രണയ വിവാഹിതനായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനുംകൂടി നടുറോട്ടില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തേങ്കുറുശ്ശി ഇല മന്ദം ആറുമുഖന്റെ മകന്‍ അനീഷാണ് കൊല്ലപ്പെട്ടത്. ദുരഭിമാനകൊലയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മാസം മുമ്പാണ് കൊല്ലന്‍ സമുദായത്തില്‍പ്പെട്ട അനീഷും പിള്ള സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു .പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തിനോട് എതിര്‍പ്പായിരുന്നു.

വിവാഹത്തിനു ശേഷം രണ്ടു വട്ടം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയി. ക്രിസ്തുമസ് ദിവസം ഉച്ചയോടെ അനിഷ് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മാനാം കുളമ്പ് എന്ന സ്ഥലത്തു വെച്ച്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭു ,അമ്മാവന്‍ സുരേഷ് എന്നിവര്‍ വെട്ടി കൊല്ലുകയായിരുന്നു. കുഴല്‍മന്ദം പൊലീസ് കേസെടുത്തു. പ്രഭുവിനെ അറസ്റ്റു ചെയ്തു.സുരേഷ് ഒളിവിലാണ് .

അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പാണ് അനീഷിന്റെ വിവാഹം നടന്നത്. അതേസമയം അനീഷിന് വധഭീഷണിയുണ്ടായിരുന്നതായി സഹോദരനും സ്ഥിരീകരിച്ചു.

ഭാര്യാ പിതാവ് കൊലയ്ക്ക് ശേഷം ഒളിവില്‍ പോയെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമായി നടക്കുന്നുണ്ട്. അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ പറയുന്നു. അനീഷിന്റെ ശരീരത്തില്‍ കുത്തേറ്റ നിരവധി പാടുകളുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

സാമ്പത്തികമായി രണ്ട് തട്ടുകളിലുള്ളവരാണ് അനീഷും ഭാര്യയും. പെയിന്റിങ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങി വന്നത്. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന യുവതിയുമായിട്ടാണ് അനീഷിന്റെ വിവാഹം നടന്നിരുന്നത്.

ഭാര്യാവീട്ടുകാരുടെ ഭീഷണിയെ പേടിച്ച്‌ അനീഷ് വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് വീടിന് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങിയത്. വീട്ടിനടുത്തുള്ള സ്ഥലത്ത് തന്നെയായിരുന്നു ഇന്ന് ജോലി.അത് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതും, കൊല്ലപ്പെട്ടതും.

നേരത്തെ അരീക്കോട് നടന്ന ദുരഭിമാന കൊലപാതകവും കേരളത്തെ നടുക്കിയിരുന്നു. ഈ കേസിലെ പ്രതിയെ കോടതി വെറുതേ വിടുകയാണ് ഉണ്ടായത്. മകള്‍ ആതിരയെ കൊലപ്പെടുത്തിയ അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറ് മാറിയതാണ് പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കാരണം.

മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതു മൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നായിരുന്നു കൊലപാതകം . കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായുള്ള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് രാജന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര തയ്യാറായിരുന്നില്ല. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോള്‍ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. വിവാഹത്തിന്റെ തലേ ദിവസം മദ്യലഹരിയില്‍ ആയിരുന്നു കൊലപാതകം.