അയൽവാസിയായ ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ..! പ്രതി രണ്ട് വർഷത്തിനു ശേഷം തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയൽവാസിയായ ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. കുന്നത്തുകാൽ അരുവിയോട് വർഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സെബാസ്റ്റിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് വർഷം മുൻപ് പെട്രോൾ ബോംബ് എറിഞ്ഞായിരുന്നു വർഗീസിനെ സെബാസ്റ്റിൻ കൊലപ്പെടുത്തിയത്.അടുത്തടുത്ത വീടുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തർക്കം രൂക്ഷമായതിനെ തുടർന്ന് സെബാസ്റ്റിൻ പെട്രോൾ ബോംബ് തയ്യാറാക്കി വർഗീസിന്റെ നേർക്ക് എറിയുകയായിരുന്നു.ഇത് പൊട്ടിത്തെറിച്ച് വർഗീസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ വെച്ചാണ് വർഗീസ് മരണത്തിന് കീഴടങ്ങിയത്.
സെബാസ്റ്റിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി
Third Eye News Live
0