Spread the love

ഡാലസ്: പെനാൽറ്റി മിസ്സിന് ഇരട്ട ഗോൾ കൊണ്ട് ലയണൽ മെസ്സിയുടെ പ്രായശ്ചിത്തം. 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ എണ്ണംപറഞ്ഞ ണ് ഗോളുകൾ.

video
play-sharp-fill

ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ലോകകപ്പിൽ മെസ്സിയുടെ ലോകകപ്പിലെ ഗോൾസമ്പാദ്യം ഇതോടെ പതിനെട്ടായി. ജർമൻ ഗോൾയന്ത്രം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

ഈ ലോകകപ്പിലെ മെസ്സിയുടെ അഞ്ചാം ഗോളാണിത്. മുപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു അർജന്റീനയ്ക്ക് ജീവൻ തിരിച്ചുകൊടുത്ത മെസ്സിയുടെ ഗോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപാർശ്വത്തിൽനിന്ന് അൽമാഡ കൊടുത്ത ക്രോസാണ് തുടക്കം. മക് അലിസ്റ്ററുടെ നാട്യത്തിൽ ഓസ്ട്രിയൻ പ്രതിരോധന ഒന്നുലഞ്ഞു. ഈ ഗ്യാപ്പിലൂടെ മെസ്സി ഒരു ഇടങ്കാലൻ വെടിയുണ്ട പായിച്ചു.

ലൗട്ടെറോ മാർട്ടിനെസിനെ ഡിഫൻഡർമാർ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് മെസ്സി നേരത്തെ പുറത്തേയ്ക്ക് അടിച്ചത്. ആദ്യം റഫറി ഫൗൾ വിളിച്ചിരുന്നില്ല. പിന്നീട് വാർ പരിശോധനയിലാണ് പെനാൽറ്റി വിധിച്ചത്.