ജനിച്ചത് പെൺകുഞ്ഞ്: പിഞ്ചു കുഞ്ഞിനെ കാലിൽ തൂക്കി നിലത്തടിച്ചു: പാസ്റ്ററായ അച്ഛൻ പൊലീസ് പിടിയിൽ

ജനിച്ചത് പെൺകുഞ്ഞ്: പിഞ്ചു കുഞ്ഞിനെ കാലിൽ തൂക്കി നിലത്തടിച്ചു: പാസ്റ്ററായ അച്ഛൻ പൊലീസ് പിടിയിൽ

ക്രൈം ഡെസ്ക്

കൊച്ചി: പെൺകുഞ്ഞ് ജനിച്ചതിൻ്റെ ദേഷ്യത്തിൽ 54 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കുട്ടിയെ ത​ല​യ്ക്ക​ടി​ച്ചും ക​ട്ടി​ലി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. അ​ങ്ക​മാ​ലി ജോ​സ്പു​രം ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കണ്ണൂർ സ്വദേശിയായ പാസ്റ്റർ ഷൈ​ജു തോ​മ​സ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കുഞ്ഞിനെ പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെ​ണ്‍​കു​ഞ്ഞാ​യ​തി​നാ​ലും കു​ട്ടി ത​ന്‍റേ​ത​ല്ലെ​ന്ന സം​ശ​യ​ത്താ​ലു​മാ​ണ് ഇ​യാ​ള്‍ ഈ ​ക്രൂ​ര​കൃ​ത്യ​ത്തി​നു മു​തി​ര്‍​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ജോ​സ്പു​രം ഭാ​ഗ​ത്ത് കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ചാ​ണ് കു​ഞ്ഞി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാ​ര്യ​യു​ടെ കൈ​യി​ല്‍​നി​ന്നു ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി കൈ​കൊ​ണ്ടു ര​ണ്ടു​ത​വ​ണ കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കുഞ്ഞ് കരയുമ്പോഴൊക്കെ അടിക്കുന്നത് ഇയാളുടെ പതിവായിരുന്നു. വ്യാഴാഴ്ച രാത്രി അടിയേറ്റ കുഞ്ഞു ബോധരഹിതയായി വീണു. നേപ്പാളി സ്വദേശിനിയായ ഭാര്യയേയും മര്‍ദ്ദിച്ച്‌ അവശയാക്കി. കുഞ്ഞിനെ ആദ്യം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ പരുക്കു ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍, സംശയം തോന്നിയ ഡോക്റ്റര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീണു പരിക്കേറ്റ പാടുകളല്ല കുഞ്ഞിന്റേതെന്ന ഡോക്റ്ററുടെ മൊഴിയെ തുടര്‍ന്നു ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് അടിയേറ്റതാണെന്നു പൊലീസ് കണ്ടെത്തിയത്. പെണ്‍കുഞ്ഞു ജനിച്ചതിലുള്ള അതൃപ്തിയും ഉപദ്രവത്തിനു കാരണമായി പൊലീസ് സംശയിക്കുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വധശ്രമവും ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.അങ്കമാലി ജോസ്പുരത്ത് വാടക വീട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്.