play-sharp-fill
മെസേജ് അയച്ചത് ഞാൻ തന്നെ. മെസേജ് അയക്കാനും നമ്പർ ചോദിക്കാനും കാരണം ഉണ്ട് ; ആരോപണങ്ങൾക്ക് മറുപടിയുമായി മുരളി മോഹൻ

മെസേജ് അയച്ചത് ഞാൻ തന്നെ. മെസേജ് അയക്കാനും നമ്പർ ചോദിക്കാനും കാരണം ഉണ്ട് ; ആരോപണങ്ങൾക്ക് മറുപടിയുമായി മുരളി മോഹൻ

സ്വന്തം ലേഖകൻ

കൊച്ചി : കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയർന്ന് വന്ന വലിയ വിവാദങ്ങൾക്ക് മറുപടിയുമായി മുരളി മോഹൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിൽ ഇദ്ദേഹം ഒരു യുവതിക്ക് അയച്ച മെസ്സേജുകളാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

കാരണം. തനി കോഴിത്തരം നിറഞ്ഞ ഭാഷയിലായിരുന്നു ആദ്യം മെസ്സേജ് അയച്ചു തുടങ്ങിയത്. പിന്നീട് നമ്പർ ചോദിക്കുക, ഞരമ്പ് സ്വഭാവം കാണിക്കുക എന്നിങ്ങനെ ആയി മാറുകയായിരുന്നു. ഇതിന് പിന്നാലെ യുവതി തന്നെയാണ് ചാറ്റ് സ്‌ക്രീൻഷോട്ട് ഫെയ്‌സ്ബുക്കിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.അപ്പോൾ മുതൽ തുടങ്ങിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുരളി മോഹൻ. ചാറ്റ് സ്‌ക്രീൻഷോട്ട് എന്റേത് തന്നെ. എന്നാൽ മെസ്സേജ് അയക്കുവാനും നമ്പർ ചോദിക്കാനും ഒരു കാരണം ഉണ്ട്. ആ വ്യക്തി ഫേക്ക് ആണോ എന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു നമ്പർ ചോദിച്ചതെന്നാണ് മുരളി മോഹൻ നൽകുന്ന വിശദീകരണം.

നിരവധി ആളുകളാണ് താരത്തെ ഇപ്പോഴും വിമർശിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ഇതുവരെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയുടെ മുഖം മൂടി അഴിഞ്ഞു വീണതിൽ ഉള്ള ഞെട്ടലിലാണ് മലയാളികൾ.

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോമിയോ എന്ന ചിത്രത്തിൽ സിബിഐ ഓഫീസറുടെ വേഷത്തിൽ എത്തിയത് മുരളി ആയിരുന്നു. രാജസേനൻ ആയിരുന്നു റോമിയോ സംവിധാനം ചെയ്തത്. മുരളി മോഹൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് പെട്ടെന്ന് ഓർമ വരുന്ന ഒരു കഥാപാത്രം ഇതായിരിക്കും. എന്നാൽ ഇതിനുശേഷം ഇങ്ങേർക്ക് സിനിമയിൽ കാര്യമായ വേഷങ്ങളൊന്നും തന്നെ ലഭിച്ചില്ല. അതുകൊണ്ടാണ് പിന്നീട് ടെലിവിഷൻ മേഖലയിൽ ചുവടുറപ്പിച്ചത്.

Tags :