
കങ്ങഴ: അഭിമാനകരമായ വിജയപ്രഭയിൽ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ്. സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായ ഇരുപത്തിമൂന്നാം വർഷമാണ് സ്കൂൾ 100 ശതമാനം വിജയം നേടുന്നത്.
ഐറിൻ എലിസബത്ത് അജോയ് 98 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.



ഐറിൻ എലിസബത്ത് തോമസ് (ഇംഗ്ലീഷ് – 99 മാർക്ക്), ചെൽസിയ മറിയം ബ്ലെസ്സൻ, ഐറിൻ എലിസബത്ത് അജോയ്, ഐറിൻ എലിസബത്ത് തോമസ്, ജെലീറ്റ ജെയിംസ്, കല്യാണി അശോക് (മലയാളം – 100 മാർക്ക്), ദിയ സിറിയക് (ഹിന്ദി – 91 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ഗണിതം – 99 മാർക്ക്), അബിയ മറിയം വർഗീസ്, ചെൽസിയ മറിയം ബ്ലെസ്സൻ, ദിയ സിറിയക്, കല്യാണി അശോക് (സാമൂഹ്യ ശാസ്ത്രം – 98 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ശാസ്ത്രം – 98 മാർക്ക്), പാർത്ഥിവ് പ്രസാദ് (വിവര സാങ്കേതികവിദ്യ – 96 മാർക്ക്) എന്നിവർ വിവിധ വിഷയങ്ങളിൽ സ്കൂൾ തലത്തിൽ പ്രഥമ സ്ഥാനത്തിന് അർഹരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തെയും അസാമാന്യ പ്രകടനത്തെയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.
2026 – 2027 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ്സിന്റെയും, പ്ലേ സ്കൂൾ മുതൽ ഒൻപതാം ക്ലാസ്സ് വരെയുമുള്ള അഡ്മിഷൻ ആരംഭിച്ചതായി ലിറ്റിൽ ഫ്ളവർ സ്കൂൾ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 94977 07059 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.







