
കോട്ടയം മുണ്ടക്കയം സ്വദേശി കുവൈറ്റിൽ നിര്യാതനായി; അന്ത്യം രോഗബാധിതനായി ചികിത്സയിലിരിക്കെ
കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം വേലനിലം നെന്മണി വെച്ചൂർ വീട്ടില്‍ ജോർജ് വർഗീസ് (56) കുവൈത്തില്‍ നിര്യാതനായി.
രോഗ ബാധിതനായി സബാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിംഗ് സർവീസ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.
കുവൈത്ത് അമീരി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ജോളി ജോസഫ് ആണ് ഭാര്യ. മക്കള്‍: മഹിമ, മേഘ. മൃതദേഹം വെള്ളിയാഴ്ച സബാഹ് ആശുപത്രി മോർച്ചറിയില്‍ പൊതുദർശനത്തിനു വെക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒ.ഐ.സി.സി കെയർ ടീം നേതൃത്വത്തില്‍ നടന്നുവരുന്നു
Third Eye News Live
0