Spread the love

മുണ്ടക്കയം: പ്രളയബാധിത കുടുംബങ്ങള്‍ക്ക് നേരെ ബാങ്കുകള്‍ ഉയര്‍ത്തുന്ന ജപ്തി ഭീഷണിയെ ചെറുത്ത് തോല്പിക്കുമെന്ന് കെ.റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ പറഞ്ഞു.

video
play-sharp-fill

ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരും ദുരിതമനുഭവിക്കുന്നവരുമായ ജനങ്ങളാണ് എല്ലായിടത്തും ജപ്തി ഭീഷണി നേരിടുന്നത്. സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തിയ രാഷ്ട്രീയക്കാരും ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തവരും നാട്ടില്‍ സ്വതന്ത്രമായി വിലസുമ്ബോഴാണ് ഈ ക്രൂരതയ്ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയ ബാധിത മേഖലയായ കൂട്ടിക്കല്‍,കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തുകളിലെ ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നും വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതിജീവന കൂട്ടായ്മ ആവശ്യപ്പെട്ടു.

കണ്‍വീനര്‍ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഗോപി മാടപ്പാട്ട്, രക്ഷാധികാരി വി.പി കൊച്ചുമോന്‍, കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി വനിതാ കണ്‍വീനര്‍ ശരണ്യ രാജ്, കൃഷ്ണന്‍കുട്ടി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി അംഗം മിനി കെ.ഫിലിപ്പ്, മുരളീധരന്‍, കെ.കെ ഷാജന്‍, പത്മാവല്ലി ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.