വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ
സ്വന്തം ലേഖകൻ
മുണ്ടക്കയം :വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ.
മുണ്ടക്കയം കല്ലേപ്പാലം ഭാഗം കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ്,( 23) , മുണ്ടക്കയം കിഴക്കേമുറിയിൽ വീട്ടിൽ ഇസ്മായിൽ, മകൻ നൈജു, (45) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും കഞ്ചാവ് ഉപയോഗിച്ച കേസുകളിലെ പ്രതികളാണ്.ഈ കേസുകളില്‍ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇവരുടെ ജാമ്യംറദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
മുണ്ടക്കയം എസ്. എച്ച്. ഓ ഷൈന്‍കുമാര്‍ എ, എ. എസ്. ഐ മനോജ് കെ ജി, സീനിയര്‍ സി പി ഒ ജോൺസൺ, സി.പി.ഓ മാരായ ശരത്ചന്ദ്രൻ, റോബിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0