പൊതുവഴിയിൽ വീട്ടമ്മയ്ക്ക് നേരെ അക്രമം : പാലാ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പാലാ : പൊതുവഴിയിൽ വീട്ടമ്മയ്ക്ക് നേരെ അക്രമിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല വീട്ടിൽ ജോർജ്ജ് മകൻ ജോജോ ജോർജ്ജ്(27), വള്ളിച്ചിറ വില്ലേജ് കൊച്ചുപറമ്പിൽ വീട്ടിൽ ജോൺ മകൻ തോമസ് ജോൺ(റോയി-43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന് അടുത്തുള്ള പൊതുവഴിയിൽ വീട്ടമ്മയുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വീട്ടമ്മയെ അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിക്കുകയും, പിടിച്ചു തള്ളുകയും ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പാലാ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു . പാല പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ടോംസൺ കെ പി, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പോലീസ് ഓഫിസർമാരായ ജോഷി, ജോസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.