Spread the love

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്നും 43 പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.

video
play-sharp-fill

കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു.
കോട്ടയം ഡിവൈഎസ്പി അരുൺ കെ.എസ്, പ്രേംജി കെ നായർ,പോലീസ് ഓഫീസേഴ്സ് സംസ്ഥാന ട്രഷറർ അൻസൽ എ.എസ്,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് അജിത്ത് ടി, ചിറയിൽ

കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എറണാകുളം ബോർഡ് മെമ്പർ പ്രവീൺകുമാർ എ.കെ കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മാത്യു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിത്ത്കുമാർ പ്രസിഡണ്ട് കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസേഴ്‌സ് ജില്ലാ സെക്രട്ടറി ശ്രീ സലിംകുമാർ കെ.സി സ്വാഗതവും കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനൂപ് അപ്പുകുട്ടൻ കൃതജ്ഞതയും രേഖപ്പെടുത്തി.