Spread the love

ന്യൂഡൽഹി: എസ്ഐആറിന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്.

video
play-sharp-fill

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരി​ഗണിച്ചത്.

എസ്‌ഐആര്‍ നിലവിലെ രൂപത്തില്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന നിയമസാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരജികള്‍ പരിഗണനയിലിരുന്ന വേളയിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ തടയാൻ കോടതി തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് കേരളം, തമിഴ്നാട്, ബിഹാർ, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ ഇതിനകം പൂർത്തിയായിട്ടുണ്ട്.

ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി തുടരാൻ അനുവദിച്ചപ്പോഴും, കമ്മീഷന് ഇതിനുള്ള നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.