Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപത്തു നിന്നും കാണാതായ മധ്യവസ്കന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി തിലകന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് തിലകനെ ആറ്റിൽ വീണ് കാണാതായത്.

തടി പിടിക്കാൻ ആറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്നാണ് തിലകനായി തെരച്ചിൽ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബ ടീം അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചേനപ്പാടിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.