Spread the love

കോഴിക്കോട് :  കളിക്കുന്നതിനിടെ കെഎസ്‌ഇബി ടവർ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു.

video
play-sharp-fill

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മേയ് 24 നാണ് അപകടം. വീടിൻ്റെ ടെറസില്‍ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളില്‍ കൂടി കടന്ന് പോകുന്ന 110 കെവി ലൈനില്‍ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ച്ചത്തോളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.