മുണ്ടക്കയം സ്വദേശികളായ കുടുംബത്തെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് അച്ഛനും അമ്മയും പതിനാറുകാരിയായ മകളും
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോട്ടെ വാടക വീട്ടിൽ മുണ്ടക്കയം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം മുണ്ടക്കയം സ്വദേശി മനോജ് കുമാർ (45), ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഞായറാഴ്ച രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അതെസമയം അയൽവാസികൾ തിരികെയെത്തിയപ്പോൾ മനോജിന്റെ ഭാര്യയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് രഞ്ജുവും അമൃതയും വിഷം കഴിച്ചതെന്നാണ് പൊലിസ് പറയുന്നത്. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0