Spread the love

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയില്‍ തിടുക്കത്തില്‍ തീരുമാനമുണ്ടാകില്ല.

video
play-sharp-fill

വിശദമായി ചർച്ച നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. ഫിനാൻസ് ബില്ലില്‍ നികുതി ഘടന വന്നാലും എക്സൈസ് കമീഷണരുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം. ഇക്കാര്യത്തില്‍ ഘടക കക്ഷികളുടെ നിലപാട് പ്രധാനമാണ്.

മദ്യ നികുതിയിളവ് വേണ്ടെന്ന് തന്നെയാണ് മുസ്ലീം ലീഗിന്‍റെ നിലപാട്. യുഡിഎഫ് യോഗത്തില്‍ ലീഗ് നിലപാട് അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നികുതി ഘടന പിൻവലിക്കാത്തത് സർക്കാരിനെതിരെ വീണ്ടും ആയുധമാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ശക്തമായ എതിർപ്പ് മൂലം മദ്യനയത്തിലെ അന്തിമ തീരുമാനം യുഡിഎഫിന് വിട്ടെങ്കിലും വിവാദമായ നികുതി കുറക്കല്‍ പിൻവലിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വില്‍പ്പന നികുതിയെന്ന നിര്‍ദ്ദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വില്‍പന അനുമതിയില്‍ തീരുമാനം യുഡിഎഫിന് വിട്ടത്.
മതമേലലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വില്‍പ്പനാനുമതി യുഡിഎഫിനോട് തേടുന്നത്. യു ടേണ്‍ എന്ന് തോന്നിപ്പിക്കുമ്പോഴും വിവാദമായ നികുതിഘടന പിൻവലിക്കുന്നില്ല. യുഡിഎഫ് അനുമതി കിട്ടിയാല്‍ ബജറ്റ് നിര്‍ദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയത്.

നികുതി കുറച്ചത് അതേ പടി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലില്‍ വന്നാല്‍ മദ്യകമ്പനികള്‍ക്ക് അപേക്ഷയുമായി സമീപിക്കാം. നയം തീരുമാനിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ നിരസിച്ചാല്‍ കോടതിയില്‍ പോകാം.