Thursday, April 23, 2026

വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം: ചികിത്സ നൽകുന്നതിനിടയിൽ മർദ്ദനം, മദ്യപിച്ചെത്തിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

 

മുംബൈ: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ മുംബൈയിൽ വനിതാ ഡ്യൂട്ടി ഡോക്ടർ മർദനത്തിനിരയായി. മുംബൈ സൗത്തിലെ സിയോണിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മർദ്ദനത്തിനിരയായത്.

video
play-sharp-fill

 

മദ്യപിച്ചെത്തിയ ആറംഗ സംഘം പുലർച്ചെ മുന്ന് മണിയോടെയാണ് ഡോക്ടറെ മർദിച്ചത്. കാലിന് പരിക്കേറ്റെത്തിയ സംഘത്തിലുള്ള ഒരാൾക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനിടെയായിരുന്നു ആക്രമണം.

 

ആശുപത്രി അധികൃതർ മുംബൈ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊൽക്കത്തയിലെ സംഭവത്തിന് ശേഷം ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഒരു വനിതാ ഡോക്ടർ മർദനത്തിനിരയാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group