ഐപിഎല്ലിൽ മുംബൈക്ക് വമ്പൻ ജയം; 99 റൺസിന് ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ്;കരുത്തായത് തിലക് വർമ്മയുടെ സെഞ്ചുറി

Spread the love

അഹമ്മദാബാദ്: ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല വിജയം. 99 റൺസിനായിരുന്നു മുംബൈയുടെ വമ്പൻ ജയം.

video
play-sharp-fill

ടോസ് നേടി ആദ്യം പന്തെറിയാൻ തീരുമാനിച്ച ഗുജറാത്ത് ക്യാപ്റ്റന്‍റെ തീരുമാനം പാളി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് അടിച്ചുകൂട്ടി.

യുവതാരം തിലക് വർമ്മയുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയുടെ സ്കോർ ഉയർത്തിയത്. 45 പന്തുകളിൽ നിന്ന് പുറത്താകാതെ 101 റൺസാണ് തിലക് അടിച്ചെടുത്തത്. തിലകിനൊപ്പം നമൻ ധീർ 45 റൺസെടുത്തു മികച്ച പിന്തുണ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയുടെ ബാറ്റിംഗ് നിരയിൽ മറ്റ് താരങ്ങൾ അല്പം പരുങ്ങിയെങ്കിലും തിലകിന്‍റെ തകർപ്പൻ ഫോം ഗുജറാത്ത് ബൗളർമാരെ നിഷ്പ്രഭരാക്കി. 200 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കം മുതലേ പിഴച്ചു.

മുംബൈയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഗുജറാത്ത് നിര തകർന്നു. 15 ഓവർ പിന്നിടുമ്പോഴേക്കും ഗുജറാത്തിന്‍റെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറും, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ അള്ളാ ഗസൻഫറും മിച്ചൽ സാന്‍റ്നറും മുംബൈയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്തിന്‍റെ തകർച്ച വേഗത്തിലാക്കി. വെറും 100 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.