മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അണക്കെട്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കാൻ തമിഴ്നാടുമായി ഉഭയകക്ഷി സമ്മതത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പറമ്പിക്കുളം-ആളിയാർ കരാർ പുതുക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്ന എംഎൽഎമാർക്ക് അഭിവാദ്യം അർപ്പിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിലെ സംവരണ നിഷേധത്തെക്കുറിച്ച് അഹമ്മദ് കബീർ എംഎൽഎ നോട്ടീസ് നൽകി. പ്രതിപക്ഷ അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നില്ല. നിയമസഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷം. പ്രതിപക്ഷത്തിന്റെ സമീപനം നിർഭാഗ്യകരമെന്ന് സ്പീക്കർ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കർ ഒന്നുകിൽ സഭാനടപടികളോട് സഹകരികണം അല്ലെങ്കിൽ സഭ ബഹിഷ്‌കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.