മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് സുരക്ഷാ പരിശോധന; സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതി പരിശോധന നടത്തും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടില്‍ ഇന്ന് സുരക്ഷാ പരിശോധന.
സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. എല്ലാ വർഷവും അണക്കെട്ടില്‍ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടില്‍ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെല്‍ ചെയർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും അംഗങ്ങളാണ്. പരിശോധനക്ക് ശേഷം സംഘം കുമളിയില്‍ യോഗം ചേരും.