video
play-sharp-fill
പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടു; മുല്ലപ്പെരിയാർ ഡാമിന്‍റെ 9 ഷട്ടറുകൾ തുറന്നു

പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടു; മുല്ലപ്പെരിയാർ ഡാമിന്‍റെ 9 ഷട്ടറുകൾ തുറന്നു

സ്വന്തം ലേഖകൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. ഇതോടെ നിലവിൽ 9 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

ഇതിലൂടെ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്കന്റിൽ 5,692 ഘനയടി ജലമാണ് നിലവിൽ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്നത്.

തുറന്നിട്ടുള്ള 9 ഷട്ടറുകളിൽ 5 എണ്ണം 60 സെന്റീമീറ്റർ വീതവും 4 എണ്ണം 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്.

ഇതിനൊപ്പം തമിഴ്‌നാട് സെക്കന്റിൽ 2,300 ഘനയടി ജലം കൂടി കൊണ്ടുപോകുന്നുണ്ട്.

വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നിലവിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്‌തമാണ്.

ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.