Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലാകാൻ സാധ്യത. ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് എത്തും. ഇന്ന് വൈകിട്ട് 3 മണിക്കാണ് തിരുവനന്തപുരത്ത് എത്തുക.
അതേസമയം മുഖ്യമന്ത്രി ചർച്ചകള്‍ക്കിടെ വി.ഡി സതീശന്‍റെ ആലുവ ദേശത്തെ വീട്ടിലേക്കെത്തി എംഎല്‍എമാർ. കളമശ്ശേരി എംഎല്‍എ അബ്ദുല്‍ ഗഫൂറും കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസുമാണ് സതീശന്‍റെ വീട്ടിലെത്തിയത്.

video
play-sharp-fill

നിലവില്‍ സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനായിരുന്നു മുൻതൂക്കം. വി.ഡി സതീശനോട് അനുഭാവ പൂർവ്വ സമീപനമാണ് പ്രിയങ്ക ഗാന്ധിക്ക് .മുൻ കെപിസിസി അധ്യക്ഷൻമാരായ എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ, വർക്കിങ് പ്രസിഡന്റുമാരായ

ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പിന്തുണ കെ .സി വേണു ഗോപാലിനാണ്. വി.എം.സുധീരൻ , കെ.മുരളീധരൻ എന്നിവർ സതീശൻ അനുകൂല നിലപാടാണ് സ്വീകരിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരുമാനം വൈകിപ്പിച്ച നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തിയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയില്‍ എത്തിയിരുന്നില്ല. വേണു ഗോപാലിനെ പിന്തുണ ക്കുന്ന വർക്കിങ് പ്രസിഡന്റുമാരെക്കൂടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ സതീശന്‍ ക്യാമ്പിന് അതൃപ്തിയുണ്ട് .