Spread the love

ഗു​​രു​​വാ​​യൂ​​ർ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ഇ​ള​യ മ​ക​ൻ ആ​ന​ന്ദി​ന്‍റെ പ്ര​തി​ശ്രു​ത വ​ധു രാ​ധി​ക മ​ർ​ച്ച​ന്‍റ്, റി​ല​യ​ൻ​സ് ഡ​യ​റ​ക്റ്റ​ർ മ​നോ​ജ് മോ​ദി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മു​കേ​ഷ് എ​ത്തി​യ​ത്.

video
play-sharp-fill

ശ്രീ​വ​ൽ​സം ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പം തെ​ക്കേ ന​ട​പ്പ​ന്ത​ലി​ന് മു​ന്നി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി. ​മ​നോ​ജ്, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, അ​ഡ്വ. കെ.​വി. മോ​ഹ​ന​കൃ​ഷ്ണ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ, ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു .

“കു​റ​ച്ചു കാ​ല​മാ​യി ഇ​വി​ടെ വ​ന്നി​ട്ട്. ഇ​പ്പോ​ൾ വ​രാ​നാ​യി. വ​ള​രെ സ​ന്തോ​ഷം. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി’- മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞു. 20 മി​നി​ട്ടോ​ളം ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വ​ഴി​ച്ചു. അ​ന്ന​ദാ​ന ഫ​ണ്ടി​ലേ​ക്ക് 1.51 കോ​ടി​യു​ടെ ചെ​ക്ക് ന​ൽ​കി എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ ശേ​ഷ​മാ​ണ് മു​കേ​ഷും സം​ഘ​വും മ​ട​ങ്ങി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group