play-sharp-fill
കോവിഡ് 19: പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും കൊറോണാ കൊടുത്ത് 17 പേരെയെങ്കിലും കൊലപ്പെടുത്തു ; വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

കോവിഡ് 19: പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും കൊറോണാ കൊടുത്ത് 17 പേരെയെങ്കിലും കൊലപ്പെടുത്തു ; വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ‘ പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാൾ ഫെയ്‌സ്ബുക്കിൽ ഇയാൾ പങ്കുവച്ചത്.


 

 

‘നമുക്ക് കൈകൾ കോർക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക’ എന്നാണ് ബാംഗ്ലൂർ നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്.നിരുത്തരവാദപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തതായി ബാംഗ്ലൂർ ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഈ സ്ഥാപനത്തിലെ ജീവനക്കാരന് കൊറോണ വൈറസ് സംശയം വന്ന പശ്ചാത്തലത്തിൽ ഇവിടുത്തെ ഒരു കെട്ടിടം ഒഴിപ്പിച്ചിരുന്നു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ കെട്ടിടത്തിലെ പ്രവർത്തനം നിർത്തുകയും ജീവനക്കാരോട് ഇവിടെ വരേണ്ടതില്ലെന്നും നിർദേശം നൽകി കമ്പനി മാതൃകയായതും .

ബംഗളൂരു നഗരത്തിൽ നിരവധി കെട്ടിടസമുച്ചയങ്ങളോടെ ഒരു ക്യാമ്പസായി പ്രവർത്തിക്കുന്ന ഇൻഫോസിസിന്റെ ഐഐപിഎം കെട്ടിടമാണ് ഒഴിപ്പിച്ചത്. 1990 മുതലാണ് ഇവിടെ ക്യാമ്പസ് വികസിപ്പിക്കുന്നതിനുളള നടപടികൾ ഇൻഫോസിസ് ആരംഭിച്ചത്. ജോലി ചെയ്യുന്ന ഒരു ടീം മെമ്ബറിന് കോവിഡ് ബാധിച്ചതായുളള സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ഇൻഫോസിസ് ബംഗളൂരു ഡവലപ്പ്മെന്റ് സെന്റർ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡ്യ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ ഉറപ്പാക്കാൻ മേഖല അണുവിമുക്തമാക്കുന്നതിന് വേണ്ടിയുളള നടപടികൾ സ്വീകരിച്ചതും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഗുരുരാജ് ദേശ്പാണ്ഡ്യ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു.

 

 

അതേ സമയം യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് കമ്പനി പിരിച്ചുവിട്ടു. രോഗം പടരുന്ന സമയം തന്നെ കമ്പനിയുടെ പ്രവർത്തനം നിർത്തി വച്ചതും സുരക്ഷിതമായി വീട്ടിലിരിക്കാനാണ് അതേ സമയം കമ്പനി ജീവനക്കാരൻ ഇത്രേയും നിരുത്തരവാദിത്വപരമായി പെരുമാറുമെന്നും കമ്പനി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഇത്തരം ഒരാളെ കമ്പനിയ്ക്ക് വേണ്ടന്നും മുന്നോട്ടു കമ്പനിയിൽ ആ ജീവനക്കാരന് യാതൊരുവിധ സഹായങ്ങളും കമ്പനിയുടെ ഭാഗത്തു നിന്നും നൽകില്ലെന്നും കമ്പനി വൃത്തങ്ങൾ അറിയിചച്ചു.

 

 

ഇയാളുടെ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തി.യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇൻഫോസിസ് ട്വീറ്റിലൂടെ വ്യക്തമാക്കി.അതേ സമയം ലോക്ക് ഡൗൺ ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1381 പേർക്കുനേരെ കേസെടുത്തു. 1383 പേർ അറസ്റ്റിലായി. 923 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ, നാലുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.

തിരുവനന്തപുരം ജില്ലയിൽ 137 പേർ അറസ്റ്റിലായി. 110 വാഹനങ്ങൾ പിടിച്ചു. എറണാകുളത്ത് 134 പേരെ അറസ്റ്റുചെയ്തു. 90 വാഹനങ്ങൾ പിടിച്ചെടുത്തു.കോഴിക്കോട്ട് 25 പേർ അറസ്റ്റിലായി. 83 വാഹനങ്ങൾ പിടിച്ചെടുത്തു. കാസർകോട് ജില്ലയിൽ 14 കേസുകൾ രജിസ്റ്റർചെയ്തു. 16 പേരെ അറസ്റ്റുചെയ്തു. ഇവിടെ 12 വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.