Spread the love

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകും. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിയാകും എന്നാണ് നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാനും സാധ്യതയുണ്ട്. ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ സിദ്ധരാമയ്യ ഡൽഹിയിൽ ഹൈക്കമാൻ്റുമായി നടക്കുന്ന ചർച്ചകൾക്ക് ജി പരമേശ്വരയെയും ഒപ്പം കൂട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന് ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാൽ പകരം ഈ സ്ഥാനത്തേക്ക് ജി പരമേശ്വരയെ ഉയർത്തിക്കാട്ടാനായിരുന്നു സിദ്ദരാമയ്യയുടെ ശ്രമം. ഇതിലൂടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാനായിരുന്നു നീക്കം. എന്നാൽ, നീണ്ട ചർച്ചകൾക്കൊടുവിലാണ് ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായത്.

video
play-sharp-fill