
ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. നേരത്തെ അന്താരാഷ്ട്ര സർവീസുകളും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സർവീസ് റദ്ദാക്കുന്നതിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.






