Spread the love

മലപ്പുറം: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച്‌ ലീഗ് നേതാവ് കെപിഎ മജീദ്.
രണ്ട് മുദ്രാവാക്യം കേള്‍ക്കാൻ പോലും ആരോഗ്യമില്ലാത്ത ഈ ആരോഗ്യമന്ത്രിയുടെ അവസ്ഥ കഷ്ടം തന്നെയാണെന്നായിരുന്നു മജീദിന്‍റെ പരിഹാസം.

video
play-sharp-fill

‘കിണർ വെള്ളം പരിശോധിക്കാൻ കിണറ്റില്‍ ചാടുന്നവനാണ് എ.കെ.ജി സെന്ററിലിരുന്ന് ഉപദേശിക്കുന്നത്. ”മേഡം. അവർ മുദ്രാവാക്യം വിളിക്കും. അപ്പോള്‍ത്തന്നെ ബോധം കെടണം. നേരെ പോയി ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്‌തോളൂ. ബാക്കി കാര്യം ഞാൻ നോക്കാം”. മജീദ് കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
രണ്ട് മുദ്രാവാക്യം കേള്‍ക്കാൻ പോലും ആരോഗ്യമില്ലാത്ത ഈ ആരോഗ്യമന്ത്രിയുടെ അവസ്ഥ കഷ്ടം തന്നെ!
അതെങ്ങനെ! കിണർ വെള്ളം പരിശോധിക്കാൻ കിണറ്റില്‍ ചാടുന്നവനാണ് എ.കെ.ജി സെന്ററിലിരുന്ന് ഉപദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മേഡം. അവർ മുദ്രാവാക്യം വിളിക്കും. അപ്പോള്‍ത്തന്നെ ബോധം കെടണം. നേരെ പോയി ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്‌തോളൂ. ബാക്കി കാര്യം ഞാൻ നോക്കാം”. ഉപദേശിക്ക് പക്ഷേ അക്രമത്തിന്റെ തെളിവുകളൊന്നും ഇതുവരെ പുറത്ത് വിടാൻ കഴിഞ്ഞിട്ടില്ല.

കിണറില്‍ ചാടിയവൻ കുളത്തില്‍ ചാടിച്ചു എന്ന അവസ്ഥയിലായി കേരളത്തിന്റെ ആരോഗ്യമന്ത്രി. കഷ്ടം തന്നെ!
അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്. മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിന് സാരമായ ക്ഷതമുണ്ടെന്നും മെഡിക്കല്‍ ബോർഡ് വിലയിരുത്തി. കനത്ത വേദന അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മന്ത്രിയെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകള്‍.

11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, ഇഎന്‍ടി വിഭാഗം മേധാവിമാരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരും അടങ്ങിയ മെഡിക്കല്‍ ടീമാണ് യോഗം ചേര്‍ന്നത്. വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും.