റോഡിലെ കുഴിയിൽ വീണ് കാലിന് പരിക്ക്: അതേ കുഴിയിൽ കുത്തിയിരുന്ന് പിഡബ്ല്യൂഡിക്ക് നന്ദിയറിയിച്ച് യുവാവ്

റോഡിലെ കുഴിയിൽ വീണ് കാലിന് പരിക്ക്: അതേ കുഴിയിൽ കുത്തിയിരുന്ന് പിഡബ്ല്യൂഡിക്ക് നന്ദിയറിയിച്ച് യുവാവ്

Spread the love

കൊച്ചി: കൊച്ചി നഗരത്തിലെ കുഴിയിൽ വീണ് കാലിന് പരിക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. വാഹനം ഘട്ടറില്‍ വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ‘താങ്ക് യു കൊച്ചി, പി.ഡബ്ല്യൂ.ഡി & കോര്‍പ്പറേഷന്‍’ എന്ന ബാനര്‍ പിടിച്ച് യുവാവ് അതേ കുഴിയിൽ വന്നിരുന്നത്. വൈറില ജങ്ഷന്‍ പേജിലാണ് ചിത്രം ഷെയര്‍ ചെയ്തത്. സംവിധായകന്‍ ആഷിഖ് അബുവും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ വിവിധ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ ഓരോ ദിവസവും നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. ഇരുചക്രവാഹനക്കാരാണ് മിക്കപ്പോഴും ഇവിടെ അപകടത്തില്‍പ്പെടുന്നത്. അപകടത്തിന് പുറമെ മണിക്കൂറുകളോളം നീളുന്ന ബ്ലോക്കുകളും ഇവിടെ പതിവാണ്.