video
play-sharp-fill

മാത്യു കുര്യാക്കോസ് നിര്യാതനായി

മാത്യു കുര്യാക്കോസ് നിര്യാതനായി

Spread the love

ചിങ്ങവനം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിർവാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് (രാജു ക്ടായിത്തറ -66) അന്തരിച്ചു സംസ്‌ക്കാരം ജൂൺ 14 തിങ്കളാഴ്ച മൂന്നിനു ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ ഭാര്യ. കുറിച്ചി മങ്ങാട്ട് ബിൻസി മാത്യു മക്കൾ: റൂബി റ്റിജു, രാഖി ഷിബിൻ , മരുമക്കൾ: റാന്നി തോട്ടുപുറത്ത് റ്റിജു ഏബ്രഹാം, വെച്ചുച്ചിറ മണിമലേത്ത് റവ.ഫാ. ഷിബിൻ ഏബ്രഹാം.കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന മാത്യു കുര്യാക്കോസിന്റെ നിര്യാണത്തിൽ
കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ മാണി, ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ,തോമസ് ചാഴികാടൻ എം പി, ജോബ് മൈക്കിൾ എം എൽ എ, പ്രമോദ് നാരായണൻ റാന്നി എം എൽ എ എന്നിവർ അനുശോചനം അറിയിച്ചു.