Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 622 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 268 പുരുഷൻമാരും 276 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

846 പേർ രോഗമുക്തരായി. 4978 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188966 പേർ കോവിഡ് ബാധിതരായി. 182250 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31824 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -73

പനച്ചിക്കാട്-43

കൂരോപ്പട – 38

കുറിച്ചി -26

തൃക്കൊടിത്താനം -21

മണർകാട് – 20

നെടുംകുന്നം – 17

ഏറ്റുമാനൂർ – 16

തലപ്പലം, മുണ്ടക്കയം – 15

ചങ്ങനാശേരി,രാമപുരം, വാഴൂർ – 14

കല്ലറ, പാമ്പാടി – 13

കുമരകം, കറുകച്ചാൽ-12

വാഴപ്പള്ളി – 11

കങ്ങഴ, പുതുപ്പള്ളി, വിജയപുരം – 10

അയർക്കുന്നം, കടുത്തുരുത്തി, അകലക്കുന്നം – 9

ഉദയനാപുരം, മാഞ്ഞൂർ, ചിറക്കടവ്, മാടപ്പള്ളി, അതിരമ്പുഴ – 8

കിടങ്ങൂർ, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, കരൂർ, പായിപ്പാട് – 7

അയ്മനം, വാകത്താനം – 6

മുളക്കുളം, കൂട്ടിക്കൽ, പാലാ, പള്ളിക്കത്തോട് – 5

മീനടം, എലിക്കുളം,തിരുവാർപ്പ്, ഈരാറ്റുപേട്ട, മേലുകാവ്, പാറത്തോട്, വെള്ളൂർ – 4

കോരുത്തോട്, വൈക്കം, ചെമ്പ്, തിടനാട്, എരുമേലി, മീനച്ചിൽ, വെച്ചൂർ, മുത്തോലി, തലയാഴം – 3

കടപ്ലാമറ്റം, പൂഞ്ഞാർ, മണിമല, തീക്കോയി-2

ഭരണങ്ങാനം, കാണക്കാരി, കൊഴുവനാൽ, തലനാട്,
ടി.വി പുരം, കുറവിലങ്ങാട്, നീണ്ടൂർ, മരങ്ങാട്ടുപിള്ളി – 1