
ഡൽഹി: നീറ്റ്, സിബിഎസ്ഇ വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധൻ്റെ രാജി ഉള്‍പ്പെടെ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
ആയിരത്തോളം വിദ്യാർഥികള്‍ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചാണ് എസ്എഫ്ഐ ഇന്ന് നടത്തുക. അതേസമയം എസ്എഫ്ഐ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി ഡൽഹി പൊലീസ് മാർച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ സമരത്തെ അടിച്ചമർത്താനുള്ള ഡൽഹി പൊലീസ് നീക്കം അനുവദിക്കില്ലെന്നും വിലക്ക് മറികടന്നും എസ്എഫ്ഐ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, എൻടിഎ പിരിച്ചുവിടുക, നീറ്റ് അടക്കമുള്ള പരീക്ഷകളില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുക 7 ഓളം ആവശ്യങ്ങള്‍ ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
കേരളത്തിലും വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിട്ടുണ്ട്. പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് മുൻപും ഇവർ ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരെ രംഗത്തെത്തിയിരുന്നു.






