Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ആഭ്യന്തര തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചു.

video
play-sharp-fill

വി. ഡി. സതീശൻ പക്ഷവുമായി ബന്ധപ്പെട്ട വിമല ബിനുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ രജിത്ത് രവീന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് പ്രധാന ആരോപണം.

‘ഇലക്ഷന്‍ 2026 വിഡിഎസ്’ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ രമേശ്‌ ചെന്നിത്തല, കെ. സുധാകരൻ എന്നിവരെ ലക്ഷ്യമിട്ട് അപമാനകരമായ പ്രചാരണങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. വി. ഡി. സതീശൻന്റെ പേര് ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘപരിവാര്‍ പശ്ചാത്തലമുള്ള വ്യക്തി ഡിജിറ്റല്‍ മീഡിയ ചുമതലയിലെത്തിയ സാഹചര്യം പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.