play-sharp-fill
അസുഖം കാരണം ഞാൻ മരിക്കും, മകൾ ഒറ്റപ്പെട്ടു പോകും.! കൊല്ലല്ലേ അമ്മേ… നമ്മുക്ക് ജീവിക്കാം; ഈ വാക്കുകൾക്കു പോലും വാഹിദയെ പിൻതിരിപ്പിക്കാനായില്ല; ഒൻപതുകാരി മകളെ അതിക്രൂരമായി കൊന്ന് ഒരു അമ്മ

അസുഖം കാരണം ഞാൻ മരിക്കും, മകൾ ഒറ്റപ്പെട്ടു പോകും.! കൊല്ലല്ലേ അമ്മേ… നമ്മുക്ക് ജീവിക്കാം; ഈ വാക്കുകൾക്കു പോലും വാഹിദയെ പിൻതിരിപ്പിക്കാനായില്ല; ഒൻപതുകാരി മകളെ അതിക്രൂരമായി കൊന്ന് ഒരു അമ്മ

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: സ്വന്തം രോഗം ബാധ്യതയാകുമ്പോൾ, താൻ മരിച്ചു പോകുമ്പോൾ മകൾ ഒറ്റയ്ക്കാകുമെന്ന ആശങ്കയിൽ നീറി ഒരു അമ്മ കൊലപാതകിയായി മാറി.

രോഗം തന്റെ ജീവനെടുത്താൽ മകൾക്ക് ആരുണ്ടെന്ന ആശങ്കയാണ് ആ അമ്മയെ മകളെ കഴുത്തുഞെരിച്ചുകൊല്ലാൻ പ്രേരിപ്പിച്ചത്. അമ്മയുടെ കൈകൾ കഴുത്തിൽ മുറുകുമ്പോൾ ആ കുഞ്ഞു പെൺകുട്ടി മരണത്തോട് മല്ലടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷ് -വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണു കൊല്ലപ്പെട്ടത്. മാതാവ് വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു. അവന്തികയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു മാതാവ് പൊലീസിനോടു സമ്മതിച്ചു.

‘കഴുത്തു ഞെരിച്ചപ്പോൾ കൊല്ലല്ലേ അമ്മേ നമുക്കു ജീവിക്കാം എന്ന് മകൾ പറഞ്ഞുവെന്നും വാഹിത പറയുന്നു.

അസുഖം കാരണം താൻ മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്.

കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.’

മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു വാഹിദയുടെ നീക്കമെന്നു പൊലീസ് പറഞ്ഞു. വാഹിദയക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും അതിനു മരുന്നു കഴിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.

എന്നാൽ, ദമ്പദികൾ തമ്മിൽ കുടുംബകലഹം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത് .