അമ്മയുടെ സഹായത്തോടെ മകളെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

അമ്മയുടെ സഹായത്തോടെ മകളെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

 

സ്വന്തം ലേഖിക

നാദാപുരം: മാതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായ യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ നമ്പിയത്താംകുണ്ട് എലാംപറമ്പത്ത് റഫീഖ് (29) ആണ് സി.ഐ. എ.വി.ജോണിന്റെ വലയിലായത് .

വളയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു . കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇയാൾ അധികൃതരുടെ പിടിയിലായി . തുടർന്ന് മെഡിക്കൽപരിശോധനയ്ക്ക് ശേഷം പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ തട്ടുകടയിൽ ജോലിക്കാരിയായ മാതാവിനോടൊപ്പം വരുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് . കേസിൽ മാതാവ് അടക്കം അഞ്ച് പേരാണ് പ്രതിപട്ടികയിൽ ഉള്ളത് .