ഭർത്താവ് ആശുപത്രിയിലായ സമയം നോക്കി മക്കളേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു ; സംഭവം കോട്ടയത്ത് എരുമേലിയിൽ

ഭർത്താവ് ആശുപത്രിയിലായ സമയം നോക്കി മക്കളേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു ; സംഭവം കോട്ടയത്ത് എരുമേലിയിൽ

 

സ്വന്തം ലേഖിക

എരുമേലി : കാലിന്റെ വിരൽ മുറിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർത്താവിനേയും കുരുന്നു മക്കളേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയേയും ഭർത്താവിന്റെ സുഹൃത്തായ കാമുകനേയും കൊടും കാട്ടിലെ ആദിവാസി കുടിയിൽ നിന്നും പൊലീസ് കണ്ടെത്തി.

എരുമേലി വെച്ചൂച്ചിറ ചാത്തൻതറ ശ്മശാനം റോഡിന് സമീപം താമസിക്കുന്ന ബിനുവിന്റെ ഭാര്യ ആതിര, കുരുമ്പൻ മൂഴി ആദിവാസി കോളനിയിലെ ബിജു എന്നിവരാണ് നവംബർ 16 ന് നാടു വിട്ടത്. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് ഒരു സൂചനയും നൽകാതെയായിരുന്നു ഇവരുടെ ഒളിച്ചോട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെച്ചൂച്ചിറ എസ്ഐ ടി.എൻ രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അടിമാലിക്ക് സമീപത്തു നിന്നും ഇവരെ കണ്ടെത്തിയത്.ഇരുവർക്കും രണ്ടു മക്കൾ വീതം ഉണ്ട്. മക്കളേയും ഉപേക്ഷിച്ചായിരുന്നു ഇവരുടെ ഒളിച്ചോട്ടം.

രോഗം മൂലം കാൽവിരൽ മുറിച്ച് ബിനു റാന്നി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു ആതിര ബിജുവിനോടൊത്ത് നാടുവിട്ടത്. ആശുപത്രിയിൽ വാർഡിലെ മറ്റു രോഗികളുടെ സഹായത്തോടെ കഴിഞ്ഞ ബിനു പിന്നീട് ചികിത്സ പൂർത്തിയാക്കാതെ വീട്ടിലേക്കു മടങ്ങി.

ഇതിനെ തുടർന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തംഗം നിഷാ അലക്‌സിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചതിനെ തുടർന്നാണ് അന്വേഷണം ഊർജിതമായത്. ബിനുവിന്റെ അമ്മയും ബിജുവിന്റെ ഭാര്യയും പൊലീസിൽ പരാതി നൽകിയിരുന്നു. അടിമാലിക്കു സമീപം മാമലക്കണ്ടം ആദിവാസി കുടിയിൽ നിന്നാണ് ആതിരയേയും ബിജുവിനേയും പൊലീസ് പിടികൂടിയത്.

മാമലക്കണ്ടം ആദിവാസി മൂപ്പനുമായി ബിജുവിന് മുൻപരിചയം ഉണ്ടായിരുന്നു. ആതിരയ്‌ക്കൊപ്പം മൂപ്പനെ സമീപിച്ച് ബിജു സഹായം തേടുകയായിരുന്നു. ആദ്യം ശകാരിച്ചെങ്കിലും മുൻപരിചയം ഉണ്ടായിരുന്നതിനാൽ മൂപ്പൻ ഇരുവർക്കും താൽക്കാലിക അഭയം നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യം മൂലമാണ് തങ്ങൾ നാടുവിട്ടതെന്നും പുതിയ ബന്ധത്തിൽ തുടരാനാണ് താൽപര്യമെന്നും ഇരുവരും പൊലീസിനോട് പറഞ്ഞുവെന്നാണ് സൂചന. ബിജുവിനേയും ആതിരയേയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.