Spread the love

ബെംഗളൂരു∙ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ യുവതിയും അമ്മയും ആത്മഹത്യ ചെയ്തു. 14 വയസ്സുകാരനായ മൗനീഷിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

video
play-sharp-fill

38കാരിയായ സുധയും അവരുടെ അമ്മ 68കാരിയായ മുദ്ദമ്മയുമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സുധയും മുദ്ദമ്മയും നേരത്തെ ബിരിയാണിക്കട നടത്തിയിരുന്നു. എന്നാൽ ഈ കച്ചവടം നഷ്ടത്തിലായതിനു പിന്നാലെ ഇവർ ചിപ്സും പാലും വിൽക്കുന്ന കട ആരംഭിച്ചു. ആ കച്ചവടത്തിലും ഇവർക്ക് പിടിച്ചു നിൽക്കാനായില്ല. കടം കൂടിയതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവുമായി പിരിഞ്ഞ സുധ മകനോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. മൂവരുടെയും മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group