Spread the love

കോട്ടയം: മീനച്ചിലാറ്റിലെയും കൊടൂരാറ്റിലേയും ജലനിരപ്പ് വർധിച്ചതോടെ ജില്ലയുടെ പടിഞ്ഞാറന് പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്.
കുമരകം, തിരുവാര്പ്പ്, തിരുവാതുക്കല്‍, പതിനഞ്ചില് കടവ്, കാരാപ്പുഴ, ആര്പ്പൂക്കര, അയ്മനം ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി.

video
play-sharp-fill

പകല്, രാത്രി വ്യത്യാസമില്ലാതെ ശക്തമായി പെയ്യുന്ന മഴയാണ് വെള്ളം ഉയരാന് കാരണമാകുന്നത്. തിരുവാര്പ്പില് താമരശേരി, മാധവശേരി ഭാഗത്തുള്ള വീടുകള് വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുമരകത്ത് കരിയില് ഭാഗവും സമീപ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാരാപ്പുഴയിലെ ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

കോട്ടയം നഗരസഭയുടെ തിരുവാതുക്കല് മേഖല കാര്യാലയത്തിന് സമീപവും വെള്ളം കെട്ടിനില്ക്കുന്ന അവസ്ഥയാണ്. ഓഫീസിലേക്ക് കയറാന് പറ്റാത്ത രീതിയിലാണ് വെള്ളം ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു പ്രധാനറോഡുകള് ചേരുന്ന തിരുവാതുക്കലില് റോഡ് നവീകരിച്ചപ്പോള് വെള്ളം ഒഴുകാന് ഒരുവശത്ത് ഓട നിര്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.