Wednesday, April 22, 2026

ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു ; മഴയത്ത് കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്

Spread the love

കോരിച്ചൊരിയുന്ന മഴയത്ത് വാഹനാപകട സാധ്യത കുറക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹന യാത്രക്കാർ പരമാവധി ശ്രദ്ധിക്കണമെന്നും മഴക്കാലത്ത് തിരക്ക് കൂട്ടിയുള്ള യാത്ര പാടില്ലെന്നും വകുപ്പ് നിർദേശിക്കുന്നു. ഡ്രൈവിങ്ങ് കരുതലോടെ വേണമെന്നും വകുപ്പ് ആവശ്യപ്പെടുന്നു.

video
play-sharp-fill

മറ്റ് നിർദേശങ്ങൾ:

▪️ഏത് സാഹചര്യത്തിലും ഹെൽമറ്റ് ധരിക്കണം. ഗുണനിലവാരമുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുക, ഇരുണ്ട ഗ്ലാസോടു കൂടിയവ മഴക്കാലത്ത് ഒഴിവാക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

▪️ഒരു സാഹചര്യത്തിലും ഒരു കൈകൊണ്ട് വാഹനം ഓടിക്കരുത്

▪️കുട നിവർത്തിപ്പിടിച്ച് വാഹനം ഓടിക്കരുത്. ഓടുന്ന വഹാനത്തിൽ പിൻസീറ്റിൽ കുട നിവർത്തിപ്പിടിച്ച് ഇരിക്കരുത്.

▪️ഇയർഫോൺ ഉപയോഗം ഒഴിവാക്കുക

▪️ട്രാഫിക് സിഗ്‌നലുകളും സ്പീഡ് പരിധിയും ലംഘിക്കരുത്.

▪️ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ച് ഡ്രൈവിങ് നടത്തുക.

▪️മദ്യപിച്ച് വാഹനം ഓടിക്കരുത്.

▪️ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനത്തിൽ ബലം കൊടുത്ത് ഓടിക്കുക.