video
play-sharp-fill

മങ്കിപോക്‌സ് ; രോഗലക്ഷണങ്ങളോടെ കണ്ണൂരിൽ ഏഴ് വയസുകാരി ചികിത്സയിൽ

മങ്കിപോക്‌സ് ; രോഗലക്ഷണങ്ങളോടെ കണ്ണൂരിൽ ഏഴ് വയസുകാരി ചികിത്സയിൽ

Spread the love

കണ്ണൂർ :മങ്കിപോക്‌സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ശ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. രോഗം ബാധിച്ചയാളെ നിർബന്ധമായും ഐസൊലേറ്റ് ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. സാനിറ്റൈസറുകളുടെ ഉപയോഗത്തിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്ന കാര്യത്തിലും വിട്ടുവീഴ്ച്ച അരുതെന്നും നിർദേശമുണ്ട്.

രോഗിയുമായി ഇടപഴകേണ്ടി വരുന്ന സന്ദർഭങ്ങളിൽ മാസ്‌ക് വെച്ച് മുഖം മറയ്ക്കുകയും ഡിസ്പോസബിൾ ഗ്ലൗവ്സ് ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. രോഗി താമസിക്കുന്ന ചുറ്റുപാടിൽ അണുനശീകരണം നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group