Spread the love

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു. രണ്ടാം പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്തായി ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല.

video
play-sharp-fill

തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്പ്രസിന് മുമ്പിൽ ചാടിയാണ് ഇയാൾ മരിച്ചത്. ട്രെയിൻ പ്ലാറ്റ്ഫോംവിട്ട ശേഷമാണ് മൃതദേഹം കണ്ടത്.

തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവല്ല സ്റ്റേഷനിൽ അറിയിക്കണമെന്ന് സി.ഐ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group