മ്യാന്മറിനെ ഉലച്ച് മോഖ ചുഴലിക്കാറ്റ്. ചുഴലി ക്കാറ്റിൽ 13 പേര്‍ക്ക് പരിക്കേറ്റു,3 പേർ കൊല്ലപ്പെട്ടു .റാഖൈന്‍ പ്രവിശ്യയില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കി!!
സ്വന്തം ലേഖകൻ
നയ്പിഡാവ് : മ്യാന്മാറിൽ നാശം വിതച്ച് മോഖ.1,000 ത്തിലേറെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ബംഗ്ലാദേശില്‍ 10 ലക്ഷത്തിലേറെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കഴിയുന്ന കോക്സ് ബസാറിലെ ക്യാമ്ബുകളിലും മോക്ക എത്തിയെങ്കിലും വന്‍ദുരന്തമാകാതെ രക്ഷപ്പെട്ടു.
ഇവിടെയുണ്ടായിരുന്ന 2,548 താല്‍ക്കാലിക കുടിലുകള്‍ക്ക് കേടുപാടുപറ്റി. ചിലത് പൂര്‍ണമായി തകര്‍ന്നു. ഇവ മൂന്നുദിവസത്തിനകം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറില്‍ 210 കി.മീറ്റര്‍ വേഗത്തിലാണ് റാഖൈന്‍ പ്രവിശ്യയില്‍ മോഖ ആഞ്ഞുവീശിയത്. തലസ്ഥാന നഗരമായ സിറ്റ്വെ പ്രളയത്തില്‍ മുങ്ങി. നൂറുകണക്കിന് വീടുകള്‍ക്കുപുറമെ 64 വിദ്യാലയങ്ങള്‍, 14 ആശുപത്രികള്‍, വാര്‍ത്താവിനിമയ ടവറുകള്‍ എന്നിവക്കും കാര്യമായ കേടുപാടുകള്‍ പറ്റി.
തൊട്ടടുത്ത ചിന്‍ പ്രവിശ്യയിലും കനത്ത നഷ്ടങ്ങളുണ്ടെങ്കിലും വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവിടെ സൈന്യവും ജനാധിപത്യ അനുകൂല പോരാളികളും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നതിനാല്‍ നേരത്തേ അധികൃതര്‍ വാര്‍ത്താവിനിമയ സംവിധാനം മുടക്കിയിരുന്നു