Spread the love

കൊച്ചി: ബി.പി ജെ.യില്‍ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകൻ മോഹൻ സിത്താര.

video
play-sharp-fill

സെപ്റ്റംബർ രണ്ടിനാണ് ഇദ്ദേഹം അംഗത്വമെടുത്തതായി ബി.ജെ.പി.തൃശ്ശൂർ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്.

മോഹൻ സിത്താര സാമൂഹികമാധ്യമത്തില്‍ പറയുന്നതിങ്ങനെ- എല്ലാ കക്ഷിരാഷ്ട്രീയ പാർട്ടികളിലും എനിക്ക് ആത്മാർഥ സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്നില്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച്‌ എനിക്ക് യാതൊന്നും അറിയില്ല.

ദിവസങ്ങള്‍ക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച്‌ അംഗത്വമെടുക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും

കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍വന്ന് ഷാള്‍ അണിയിച്ച്‌ ആദരിച്ച്‌ ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.

സമൂഹത്തിലെ എല്ലാവരെയും ഉള്‍കൊണ്ടു സംഗീതത്തില്‍ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാൻ. ദയവുചെയ്ത് അനാവശ്യ ചർച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യർഥിക്കുന്നു.