Spread the love

ഒരു പാൻ-ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നടൻ മോഹൻലാൽ. ‘ഋഷഭ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്‍റെ സംവിധായകൻ.

video
play-sharp-fill

‘ഋഷഭ’ ഒരു വലിയ ക്യാന്‍വാസില്‍ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും. എവിഎസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ കരാർ ഒപ്പിടുന്നതിന്‍റെ ഭാഗമായി മോഹൻലാൽ ഇപ്പോൾ ദുബായിലാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘റാം’ അണിയറയിൽ ഒരുങ്ങുകയാണ്. കൊവിഡ് കാലത്ത് മുടങ്ങിക്കിടന്ന സിനിമയാണിത്. ദൃശ്യം 2, ട്വല്‍ത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘റാം’. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ്ഗ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍. ആന്‍റണി പെരുമ്പാവൂർ , രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group