play-sharp-fill
മോഹൻലാലിന്റെ ഡ്രാമ നവംബർ ഒന്നിന്

മോഹൻലാലിന്റെ ഡ്രാമ നവംബർ ഒന്നിന്

സ്വന്തം ലേഖകൻ

മൂന്നു വർഷങ്ങൾക്ക് ശേഷം രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഡ്രാമ നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. വർണ്ണ ചിത്ര, ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്‌ചേഴ്‌സ് യു. കെ.ലിമിറ്റഡിന്റെ ബാനറിൽ എം.കെ.നാസർ, മഹസൂബൈൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഒരു ഫാമിലി കോമഡി എന്റർടെയിനറാണ്. ചിത്രത്തിൽ മൂന്ന് സംവിധായകർ പ്രധാനവേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.