video
play-sharp-fill

നടൻ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സംവിധായിക

നടൻ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സംവിധായിക

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: സി.പി.എം എം.എൽ.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പലതവണ മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായി ടെസ ആരോപിച്ചു. 19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ടെസ പറയുന്നത്. അന്ന് അത് ചാനൽമേധാവിയായ ഡെറക് ഒബ്റമിനോട് പരാതിപ്പെട്ടിരുന്നു. പിന്നീട് ഒരുമണിക്കൂറോളം ഇത് ചർച്ച ചെയ്തുവെന്നും ടെസ ആരോപിക്കുന്നു.

എന്നാൽ ബോളിവുഡിലെ കാസ്റ്റിംഗ് സംവിധായക ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾ അതിശക്തമായി നിഷേധിക്കുകയാണ് നടൻ മുകേഷ്. പരാമർശിക്കപ്പെട്ട പരിപാടി നടന്നത് 2002-ൽ ആണെന്നും ടെസ് ജോസഫ് എന്ന സ്ത്രീയെ അറിയുകയുമില്ല, ഓർമയുമില്ല എന്ന് മുകേഷ് പറഞ്ഞു. ആരോപണത്തിന് പിന്നിൽ തന്നെ രാജി വയ്പ്പിക്കാനുള്ള വൻഗൂഡാലോചനയുടെ ഭാഗമാണോ എന്നും നടൻ കൂട്ടിച്ചേർത്തു. ആർക്കും ആരെയും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്നും മുകേഷ് അഭിപ്രായപ്പെട്ടു. തൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും നടനും ജനപ്രതിനിധിയുമായ തന്നെ പ്രബുദ്ധരായ കേരള ജനതയ്ക്ക് അറിയാമെന്നും മുകേഷ് വ്യക്ത്മാക്കി. കൂടുതൽ പ്രതികരണങ്ങൾ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണെന്നും മുകേഷ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group