പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം: ബി.ജെ.പി ആശംസാ കാർഡുകൾ അയച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം: ബി.ജെ.പി ആശംസാ കാർഡുകൾ അയച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
71 -)0 ജന്മദിനത്തോടനുബന്ധിച്ചും, രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾക്ക് നന്ദിയറിയിച്ചുക്കൊണ്ടുമുള്ള
ആശംസാകാർഡുകൾ ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻക്ലബ്ബ് പോസ്റ്റാഫീസിൽനിന്നും അയച്ചു.
രാജ്യത്തെ 130കോടി ജനങ്ങൾക്കും ഏതെങ്കിലും രീതിയിലുള്ള ചെറുതും വലുതുമായ ക്ഷേമപദ്ധതികൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ് അഭിപ്രായപ്പെട്ടു.

ആശംസാ കാർഡുകൾ അയച്ചുകൊണ്ട് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം തോമസ് ജോൺ,ജില്ലാ വൈ: പ്രസിഡന്റ് റീബാവർക്കി, യുവമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, നിയോജകമണ്ഡലം ജന:സെക്രട്ടറിമാരായ വി പി മുകേഷ്,കെ. ശങ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു ആർ. വാര്യർ,വരപ്രസാദ്, നിയോജകമണ്ഡലം വൈ: പ്രസിഡന്റുമാരായ സന്തോഷ് ടി.ടി,അനീഷ് കല്ലേലിൽ, സിന്ധു അജിത്ത്, സെക്രട്ടറിമാരായ സുധാ ഗോപി, അനീഷാ പ്രദീപ്, ട്രഷറർ വിനു ആർ.മോഹൻ, കർഷകമോർച്ച മീഡിയാ സെൽ കൺവീനർ ഹരി കിഴക്കേക്കുറ്റ്, ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി അംഗം പ്രഫ.വർക്കി മാത്യു യുവമോർച്ച ജില്ലാ ജന:സെക്രട്ടറി ബിനുമോൻ, സെക്രട്ടറി ശ്രീകുമാർ മൂലേടം, വിജയപുരം പഞ്ചായത്തംഗം നന്ദു കൃഷ്ണ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് മനോജ് വി മാത്യു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ്കുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കെ.പി, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് പാപ്പാലിൽ, ബിജുകുമാർ പി.എസ്, ജിതിൻ സി.എച്ച് , ബിജുമോൻ, സതീഷ്, റെജിമോൻ, ശ്യാം മമ. മാങ്ങാനം തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group