മൊബൈൽ ഷോപ്പ് ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ അനുവദിക്കണം: മൊബൈൽ അസോസിയേഷൻ

മൊബൈൽ ഷോപ്പ് ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ അനുവദിക്കണം: മൊബൈൽ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മൊബൈൽ ഷോപ്പുകൾ തുറക്കുവാൻ അനുവദിക്കണം മുഖ്യമന്ത്രിയോട് മൊബൈൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

കേരളത്തിലെ മൊബൈൽ റീചാർജിങ് സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ ഇപ്പോൾ അനുഭവിക്കുന്നത് ദുരിതപൂർണ്ണ മായ ജീവിതം
എന്തെങ്കിലും അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ക്ക് നിവേദനം സമർപ്പിച്ചപ്പോൾ പരിഗണിക്കാം എന്ന് മറുപടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ചെറുകിട വ്യാപാരമേഖലയെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു
ഒന്നുകിൽ വ്യാപാരി കളെ സഹായിക്കുക അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം എന്ന് മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു , ജില്ലാ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ അഭ്യർത്ഥിച്ചു