ലോക് ഡൗൺ : കോട്ടയം ഉൾപ്പെടെയുള്ള ഓറഞ്ച് സോണുകളിൽ നേരിയ ഇളവുകൾ ; പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

ലോക് ഡൗൺ : കോട്ടയം ഉൾപ്പെടെയുള്ള ഓറഞ്ച് സോണുകളിൽ നേരിയ ഇളവുകൾ ; പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ ഓറഞ്ച് സോണുകൾക്കായി നേരിയ ഇളവുകൾ പ്രഖ്യാപിച്ചു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തരംതിരിച്ച ഓറഞ്ച് സോണിലെ എ, ബി തരംതിരിവുകൾ ഒഴിവാക്കിയാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്ത് ഇറക്കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറി ടോം ജോസാണ് പുതുക്കിയ ഉത്തരവിറക്കിയത്. ഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പത്തു ജില്ലകളാണ് ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് സോണായി പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഈ ഇളവുകൾ ബാധകമായിരിക്കില്ല. എന്നാൽ അന്തർ ജില്ല യാത്രക്കും പുതുക്കിയ മാർഗ നിർദേശങ്ങളിൽ അനുമതി നൽകിയിട്ടില്ല.

പുതുക്കിയ മാർഗനിദേശങ്ങളിലെ പ്രധാന ഇളവുകൾ

  1. റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത സ്ഥലങ്ങളിൽ ജോഗിങ് അനുമതി. മാസ്‌ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം.

2. റെഡ്‌സോൺ, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഒറ്റഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങൾ നിരത്തിൽ ഇറങ്ങാം

3. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ ഉള്ള നിയന്ത്രണങ്ങൾ തുടരും.

4. സംസ്‌കാര ചടങ്ങുകൾക്ക് 20 പേര് മാത്രം.

5. എ&ബി വിഭാഗത്തിലെ 50% സർക്കാർ ജീവനക്കാർ നിർബന്ധമായും ഹാജരാക്കണം.

6. സർക്കാർ ജീവനക്കാർക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ഐ ഡി കാർഡ് നിർബന്ധം

7. 50 ശതമാനം ജീവനക്കാരുമായി തോട്ടങ്ങളിലും സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ്, കൃഷി, മത്സ്യബന്ധനം, കെട്ടിടനിർമാണം എന്നീ മേഖലകൾക്കും പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.