Spread the love

ഡൽഹി: ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 പേർ മരിച്ചു. ഡൽഹി മുണ്ട്കയിലെ വ്യവസായ സ്ഥാപനത്തിലെ ശുചീകരണ ജോലിക്കിടെ ആണ് അപകടം.

video
play-sharp-fill

അരുൺ, സന്ദീപ്, ചന്ദ് എന്നിവരാണ് മരിച്ചത്. മിഥേൻ, ഹൈഡ്രജൻ സൾഫൈഡ് എന്നീ വാതകങ്ങൾ ശ്വസിച്ചാണ് അപകടം. വിഷവാതകം ശ്വസിച്ച് ബോധരഹിതയായി തൊഴിലാളികൾ ടാങ്കിൽ കുടുങ്ങുകയായിരുന്നു.

അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്ത്. മരിച്ച മൂന്ന് പേരും ഡൽഹി സുൽത്താൻപുരി സ്വദേശികളാണ്. ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ വൈകി. അതുകൊണ്ട് തന്നെ മറ്റൊരു സ്ഥലത്ത് നിന്നാണ് അഗ്നിശമന സേനയെ എത്തിച്ചത്. ഈ സമയംകൊണ്ടുതന്നെ തൊഴിലാളികൾ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group