Spread the love

കോട്ടയം: ഖത്തറില്‍ സ്കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

video
play-sharp-fill

ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.തുടര്‍ന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും.

അല്‍ വക്രയിലെ മോര്‍ച്ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകളാണ് മിന്‍സയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയെന്ന നാലു വയസുകാരിക്ക് സ്കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നത്.

രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മ‍ൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഒരു മാസം മുമ്ബ് സ്കൂള്‍ അവധി സമയത്ത് നാട്ടില്‍ വന്നു പോയ മിന്‍സയുടെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കോട്ടയം ചിങ്ങവനത്തെ ബന്ധുക്കള്‍.